കോവളത്തെ സ്പാ പീഡന കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്സിൽ

Female Health Inspector arrested in Kovalam spa assault case

തിരുവനന്തപുരം:  16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ  അനുരൂപിന്റെ വനിതാ സുഹൃത്തും അറസ്റ്റിൽ. വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന   നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ വി മായയെ (42) യാണ് അറസ്റ്റ് ചെയ്തത്. 

സ്പാ പീഡന കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഹെൽത്ത് ഇൻസ്പെക്ടർ ആണ് നഗരൂർ ഹെൽത്ത് ഇൻസ്പെക്ടർ ആയ മായ. സ്പാ വരുമാനം ആദ്യമെത്തിയത് മായയുടെ അക്കൗണ്ടിലേക്കാണ്.അതിൽ നിന്നാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട അനുരൂപിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഇയാളെ അറസ്റ്റിനു ശേഷം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ആന്ധ്രാ സ്വദേശിയായ 16കാരിയാണ് കോവളത്തെ സ്പായിൽ പീഡനത്തിനിരയായത്. അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ഇതേ സ്‌പാകളിൽ ജീവനക്കാരായ ചെറിയമ്മയും ഭർത്താവുമാണ്‌ സ്‌പാ ഉടമകൾക്ക്‌ കൈമാറിയത്‌. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക്‌ നേതൃത്വം നൽകുന്നവരാണെന്നും പൊലീസ്‌ പറഞ്ഞു. 

സെപ്തംബർ 21ന് പെൺകുട്ടിയെ കാണാതായതായി ഇളയമ്മ നൽകിയ പരാതിയെ തുടർന്നാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈലിൽനിന്ന് പൊലീസ് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തി. ഇതിൽ ഒന്നിൽ പ്രായം 20ഉം മറ്റൊന്നിൽ 16ഉം എന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്തറിഞ്ഞത്.

Tags