കോട്ടയത്ത് വനിതാ ഡോക്ടർ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

dead

 കോട്ടയം: പാലാ മാർ സ്ലീവാ ആശുപത്രിയിലെ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനിയായ ഡോ. ലക്ഷ്മി ആർ. പണിക്കർ (33) ആണ് മരിച്ചത്. കെഴുവംകുളത്തുള്ള ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പ്രാഥമിക നിഗമനമനുസരിച്ച് ആത്മഹത്യയാണെന്ന് പോലീസ് കരുതുന്നു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags