തളിപ്പറമ്പ മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങും മെഗാ ഇഫ്താർ സംഗമവും ഇന്ന്
Feb 20, 2026, 12:47 IST
തളിപ്പറമ്പ്: തളിപ്പറമ്പ് മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങും മെഗാ ഇഫ്താർ സംഗമവും ഇന്ന്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങും, നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടക്കും.
tRootC1469263">രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തവരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനും പുതിയ ജനപ്രതിനിധികളെ അഭിനന്ദിക്കുന്നതിനുമായി ഒരുക്കുന്ന ഈ സംഗമത്തിന് മുന്നോടിയായി വിപുലമായ മെഗാ ഇഫ്താർ വിരുന്നും അസോസിയേഷൻ ഒരുക്കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് വ്യാപാരഭവനിലാണ് പരിപാടികൾ നടക്കുക. വ്യാപാര മേഖലയിലെ പ്രമുഖരും സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിക്കും.
.jpg)


