കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി

High Court orders Central Government to urgently conduct feasibility study on setting up AIIMS in Kerala

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാപഠനം നടത്താൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു . സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ഏകോപിപ്പിച്ചുകൊണ്ടു വേണം പഠനം നടത്തേണ്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഫെബ്രുവരി 25-നകം രേഖാമൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

tRootC1469263">

കാസര്‍കോട് ജില്ലയില്‍ 25,000 ഏക്കറോളം റവന്യൂ ഭൂമി ലഭ്യമാണെന്നും അവിടെ എയിംസ് അനുവദിക്കണമെന്നുമാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം. എയിംസിനായി സംസ്ഥാനം നേരത്തെ തന്നെ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

Tags