ഇ​ട​തു​കോ​ട്ട​ കുലുക്കി ഫാ​ത്തി​മ ത​ഹ്‌​ലി​യ പ​റ​ന്നു​യ​ർ​ന്ന​ത് ച​രി​ത്ര​ത്തി​ലേ​ക്ക് ; ലീ​ഗി​ലെ ആ​ദ്യ വ​നി​താ എം​എ​ൽ​എ

Fatima Tahlia Parivar shakes up the Left and makes history; becomes the first woman MLA in the league

 കോ​ഴി​ക്കോ​ട് : കേരളത്തിൽ 2026 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സുനാമി കണ്ടപ്പോൾ ദൃശ്യമായത് മുന്നണിയുടെ ഏകോപനത്തിലെ വിജയം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളൊന്നുമായി മുസ്ലീം ലീഗ് വിസ്‌മയിപ്പിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ഇരുപതിലേറെ സീറ്റുകളിലാണ് ഇത്തവണ ലീഗിൻറെ വിജയം. എൽഡിഎഫിലെ ഏറ്റവും വലിയ പാർട്ടിയായ സിപിഎമ്മുമായി വിജയ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വ്യത്യാസം മാത്രമേ ലീഗിനുള്ളൂ.  മു​സ്‌​ലിം ലീ​ഗി​ലെ ആ​ദ്യ വ​നി​താ എം​എ​ൽ​എ ആ​യി ഫാ​ത്തി​മ ത​ഹ്‌​ലി​യ എന്ന ചരിത്രം കൂടി സൃഷ്ട്ടിച്ചു. 5,087 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​ട​തു​കോ​ട്ട​യാ​യ പേ​രാ​മ്പ്ര​യി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​നെ ത​ഹ്‌​ലി​യ തോ​ൽ​പ്പി​ച്ച​ത്.

1999ൽ ​ഖ​മ​റു​ന്നി​സ അ​ൻ​വ​റി​നും 2021ൽ ​നൂ​ർ​ബീ​ന റ​ഷീ​ദി​നും ശേ​ഷം നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച വ​നി​ത​യാ​ണ് ഫാ​ത്തി​മ ത​ഹ്‌​ലി​യ. ര​ണ്ടു വ​നി​ത​ക​ളാ​ണ് ഇ​ത്ത​വ​ണ ലീ​ഗി​ൻറെ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. കൂ​ത്തു​പ​റ​മ്പി​ൽ ജ​യ​ന്തി രാ​ജ​നും പേ​രാ​മ്പ്ര​യി​ൽ ഫാ​ത്തി​മ ത​ഹ്‌​ലി​യ​യും.

കൂ​ത്തു​പ​റ​മ്പി​ൽ ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി പി.​കെ. പ്ര​വീ​ണി​നെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചാ​ണ് ലീ​ഗ് ദേ​ശീ​യ അ​സി. സെ​ക്ര​ട്ട​റി​യു​മാ​യ ജ​യ​ന്തി രാ​ജ​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ ഡി​വി​ഷ​നി​ൽ​നി​ന്ന് കൗ​ൺ​സി​ല​റാ​യ ഫാ​ത്തി​മ ത​ഹ്‌​ലി​യ​യെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തി​റ​ക്കി​യ​ത് ലീ​ഗ് സ​ർ​പ്രൈ​സ് തീ​രു​മാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

Tags