ഫാത്തിമ തഹ്ലിയക്ക് മറുപടി പറയാനില്ല'; ജമാഅത്തെ ഇസ്ലാമി നോമിനി പരാമര്‍ശം അടഞ്ഞ അധ്യായമെന്ന് അഹമ്മദ് ദേവര്‍കോവില്‍

ahammed devarkovil

തനിക്കെതിരെയുള്ള ആരോപണം അഹമ്മദ് ദേവര്‍കോവില്‍ തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന് ഫാത്തിമ തഹ്ലിയ പ്രതികരിച്ചിരുന്നു.

ഫാത്തിമ തഹ്ലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന ആരോപണത്തില്‍ കൂടുതല്‍ വാദപ്രതിവാദങ്ങള്‍ക്ക് നില്‍ക്കേണ്ടതില്ലെന്ന നിലപാടുമായി ഐഎന്‍എല്‍ നേതാവും കോഴിക്കോട് സൗത്ത് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവര്‍കോവില്‍. ഇത് അടഞ്ഞ അധ്യായമാണെന്നാണ് അഹമ്മദ് ദേവര്‍കോവില്‍ പറയുന്നത്.

തനിക്കെതിരെയുള്ള ആരോപണം അഹമ്മദ് ദേവര്‍കോവില്‍ തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന് ഫാത്തിമ തഹ്ലിയ പ്രതികരിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോടാണ് അഹമ്മദ് ദേവര്‍കോവില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. 'ഫാത്തിമ തെഹ്ലിയക്ക് മറുപടി പറയാനില്ല. പറയേണ്ട സമയത്ത് എല്ലാം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമാണ്,' അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ഫാത്തിമ തഹ്ലിയ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും നോമിനിയാണ് എന്നായിരുന്നു അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞിരുന്നത്.

Tags