ഭാര്യ പിണങ്ങിപോയെന്ന കാരണത്തില്‍ പിതാവിനെ ഫ്രൈയിങ് പാന്‍ കൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസ് ; യുവാവിന് ജീവപര്യന്തം

murder
murder

2023 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.

ഭാര്യ പിണങ്ങിപോയതിന് കാരണമായെന്ന വിരോധത്തില്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കുപ്പുറം മുറിയില്‍ കൃഷ്ണഭവനം കൃഷ്ണന്‍കുട്ടി നായരെ കൊന്ന കേസിലാണ് മകന്‍ ആശാകൃഷ്ണന് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ജില്ലാ അഡീഷണല്‍ ഡിസട്രിക് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

tRootC1469263">

2023 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. പ്രതിയായ ആശാകൃഷണന്റെ ഭാര്യ പിണങ്ങിപ്പോയതിനു കാരണം അച്ഛനാണെന്നു പറഞ്ഞ് വഴക്കിട്ടായിരുന്നു കൊലപാതകം. മാപ്പുപറഞ്ഞ് ഭാര്യയെ വിളിച്ചുകൊണ്ടുവരണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. പിന്നാലെ പിതാവിനെ ഫ്രൈയിങ് പാന്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ അമ്മയെയും ഇയാള്‍ മര്‍ദിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചത്.

Tags