ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
Updated: Apr 22, 2026, 10:03 IST
തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ച് തിരികെ പോകുന്നതിനിടെ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം
തിരുവനന്തപുരം: ആയൂർ പാലത്തിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു.കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാൻ വർഗീസ് (70), വാഹനം ഓടിച്ച മകൻ റോബിൻ നൈനാൻ (33)എന്നിവരാണ് മരിച്ചത്.
നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാൻ, റോബിൻ നൈനാന്റെ മക്കളായ ആദം, അഥീല്‍ എന്നിവർ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ച് തിരികെ പോകുന്നതിനിടെ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
.jpg)

