തിരുവനന്തപുരത്ത് മരച്ചീനി തോട്ടത്തിൽ അച്ഛനും മകനും മരിച്ച നിലയിൽ

Death due to boat capsizing in Puthukurichi; A fisherman died

തിരുവനന്തപുരം: കുറിയേടത്ത്‌കോണത്ത് അച്ഛനും മകനും മരിച്ച നിലയിൽ. കൊച്ചുണ്ണി (52), മകൻ അഖിൽ (32)എന്നിവരാണ് മരിച്ചത്. പാടത്തെ മരച്ചീനി കൃഷിയിടത്തിലെ ചാലിൽ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത പുരയിടത്തിൽ രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

tRootC1469263">

ഭൂമി പാട്ടത്തിന് എടുത്ത ആൾ തന്നെയാണ് മൃതദേഹം കണ്ടത്. തോട്ടത്തിന് ചുറ്റും വൈദ്യുത വേലിയുണ്ട്. ഇരുവരും ഷോക്ക് ഏറ്റ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി അധികൃതരും നഗരൂർ പോലീസും പ്രദേശത്ത് പരിശോധന നടത്തി. 

Tags