മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ചു, പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും
അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലപ്പുറം: 12 വയസ്സുകാരിയെ പീഡ നത്തിനിരയാക്കിയ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) 11 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു.കൊണ്ടാട്ടി സ്റ്റേഷന്‍ പരിധി യിലെ 40കാരനെയാണ് ജഡ്ഡി വി എസ് വരുണ്‍ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതക്ക് നല്‍കണം. സര്‍ക്കാറിന്‍റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ നൗഫല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി ജിഷിലാണ് പ്ര തിയെ അറസ്റ്റ് ചെയ്തത്.
tRootC1469263">സബ് ഇന്‍സ്‌പെക്ടര്‍ എസ് കെ പ്രിയന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ എ എസ് ഐ ആയിഷ കിണറ്റിങ്ങല്‍ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലി ലേക്കയച്ചു.
.jpg)


