മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

google news
murder

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവനന്തപുരം മലയിന്‍കീഴിലെ പാറപൊറ്റയില്‍ സ്വദേശി രാജേന്ദ്രനാണ് (64) മരിച്ചത്. സംഭവത്തില്‍ മകന്‍ രാജേഷിനെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ രാജേഷ് തടി കഷ്ണം കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനമെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം നാലിനാണ് മര്‍ദ്ദനമേറ്റ പരിക്കുകളോടെ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോടും മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടിരുന്നു. കോഴിക്കോട് ബാലുശ്ശേരി എകരൂല്‍ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ്(26)യെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 
 

Tags