കോട്ടയത്ത് മകനെ കുത്തി പരിക്കേൽപ്പിച്ച ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു
Nov 20, 2023, 14:34 IST

മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത്,
കോട്ടയത്ത് മകനെ കുത്തി പരിക്കേൽപ്പിച്ച ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്.
വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രി യിലേക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു.