കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി
Updated: Jun 28, 2025, 16:26 IST


വിഷ്ണുവിന് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന.
കൊല്ലം: കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യചെയ്തു. കടപ്പാക്കട അക്ഷയനഗർ സ്വദേശി വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ ശ്രീനിവാസപിള്ളയാണ് ആത്മഹത്യചെയ്തത്. ശനിയാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷ്ണുവിന് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന.
tRootC1469263">ശ്രീനിവാസപിള്ളയും ഭാര്യയും മകൻ വിഷ്ണുവുമാണ് കടപ്പാക്കടയിലെ വീട്ടിൽ താമസിച്ചിരുന്നത്. വിഷ്ണുവിന്റെ അമ്മ രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഇവർ തിരിച്ചെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീനിവാസപിള്ളയേയും വിഷ്ണുവിനേയും ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
