അടൂരില്‍ 16 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റില്‍

65-year-old man arrested for raping and murdering four-year-old girl

2020 ല്‍ പെണ്‍കുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു.

 

പത്തനംതിട്ട: അടൂരില്‍ 16 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റില്‍.വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം.സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തുവന്നത്.  വിദേശത്തായിരുന്നു പെണ്‍കുട്ടിയും അമ്മയും അച്ഛനും താമസിച്ചിരുന്നത്. വിദേശത്തുവെച്ച് അമ്മ രോഗം ബാധിച്ച് മരിച്ചു. ഇതിന് ശേഷം പിതാവ് പീഡിപ്പിച്ചതായാണ് കുട്ടി വെളിപ്പെടുത്തിയത്.49കാരനാണ് കേസിലെ പ്രതി.

ആ സമയം കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. നാട്ടില്‍ എത്തിയ ശേഷവും പിതാവ് പീഡിപ്പിച്ചതായും പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്.

Tags