പൊട്ടിവീണ വെെദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് കര്‍ഷകൻ മരിച്ചു

D
D

പൊട്ടിവീണ ലെെനില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം

കാസർഗോഡ്: പാടത്ത് പൊട്ടിവീണ വെെദ്യുതിക്കമ്ബി എടുത്തുമാറ്റുന്നതിനിടെ ഷോക്കേറ്റ് കർഷകൻ മരിച്ചു .ചെമ്മട്ടംവയല്‍ അടമ്ബില്‍ സ്വദേശി എ കുഞ്ഞിരാമനാണ് (65) ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. 

പേരക്കുട്ടിയെ അങ്കണവാടിയില്‍വിട്ടശേഷം സമീപത്തെ തോട്ടത്തില്‍ അടയ്ക്ക എടുക്കാൻപോയ കുഞ്ഞിരാമനെ ഉച്ചയ്ക്ക് രണ്ടിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊട്ടിവീണ ലെെനില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം. 

ഈ വെെദ്യുതിക്കമ്ബി ഒന്നരമാസം മുൻപ് പൊട്ടിയതാണെന്നും പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും കെഎസ്‌ഇബിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നുമാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

tRootC1469263">

 

Tags