കൊല്ലത്ത് അങ്കണവാടി കെട്ടിടത്തില്‍ ഫാന്‍ പൊട്ടിവീണു; മൂന്നു വയസുകാരന്റെ തലയ്ക്ക് പരിക്ക്

fan
fan

തലയ്ക്ക് പരിക്കേറ്റ മൂന്നുവയസ്സുകാരനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലത്ത് അങ്കണവാടി കെട്ടിടത്തില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. മൂന്നു വയസുകാരന്‍ ആദി ദേവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമുല്ലാവാരത്തെ അങ്കണവാടി കെട്ടിടത്തിലെ ഫാനാണ് പൊട്ടിവീണത്.
തലയ്ക്ക് പരിക്കേറ്റ മൂന്നുവയസ്സുകാരനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശോചനീയാവസ്ഥയിലായ കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.

tRootC1469263">

Tags