പ്രശസ്‍ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

c

സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വമാണ്’ അവസാന ചിത്രവും.

പ്രശസ്‍ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു. ഇന്നലെ വൈകീട്ട് ഉറക്കത്തിനിടെയായിരുന്നു വിയോഗം. 75ആം വയസ്സിൽ ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് നാലിന് ചെന്നൈ നെസപാക്കം വൈദ്യുതശ്മശാനത്തിൽ നടക്കും.

 നടൻ സത്യന്റെ മേക്കപ്പ്മാൻ കൃഷ്ണരാജിന്റെ സഹായി ആയി പതിനാറാം വയസിൽ സിനിമയിൽ എത്തിയ പാണ്ഡ്യൻ 1978ൽ മദാലസയിലൂടെ സ്വാതന്ത്ര മേക്കപ്പ് മാൻ ആയി. 

സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വമാണ്’ അവസാന ചിത്രവും. 2001ൽ പുറത്തിറങ്ങിയ മധുരനൊമ്പരക്കാറ്റ് എന്ന സിനിമയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച മക്കപ്പ്‍മാനുള്ള അവാര്‍ഡ് ലഭിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാല്‍ മൂന്ന് മാസമായി വിശ്രമത്തിൽ ആയിരുന്നു പാണ്ഡ്യൻ.

Tags