ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണ് അപകടം; പ്രശസ്ത ഛായാഗ്രഹകൻ സജി നായർക്ക് ദാരുണാന്ത്യം

Famous cinematographer Saji Nair met with a tragic end after falling while changing a light bulb in his flat

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണാണ് മരിച്ചത്. മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവർത്തിച്ചു വരുകയായിരുന്നു.

2014 ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ സ്വപാനം എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിട്ടാണ് മലയാളി പ്രേക്ഷകർക്ക് സജി സുപരിചിതനാകുന്നത്. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്‌ത മാൻഹോൾ, ഗോപികുറ്റിക്കോൽ സംവിധാനം ചെയ്ത അരയാക്കടവിൽ, ബീരൻ, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടൽ (ഷോർട്ട് ഫിലിം),

അന്യർ (പനോരമ സെലക്ഷൻ ലഭിച്ച ഡോക്യുമെന്ററി) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികൾക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. സംസ്കാരം ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടന്നു. സജിയുടെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി.

Tags