കുടുംബ വഴക്ക്; കോഴിക്കോട് മരുമകളുടെ ക്രൂരമായ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

police

ഭർതൃപിതാവായ കണ്ണനെ വീട്ടില്‍ തടഞ്ഞുവെച്ച നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ഇയാളുടെ ചെവിയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു

കോഴിക്കോട് :  കുടുംബ വഴക്കിനെത്തുടർന്ന്  നാദാപുത്ത് മരുമകളുടെ ക്രൂരമായ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടില്‍ കണ്ണൻ (71), ഭാര്യ ദേവി (60) എന്നിവർക്കാണ് മർദ്ദനമേറ്റത്.

മരുമകളായ നീതു ഭർതൃപിതാവിനെയും ഭർതൃമാതാവിനെയും വീട്ടില്‍ വെച്ച്‌ ക്രൂരമായി അക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ഭർതൃപിതാവായ കണ്ണനെ വീട്ടില്‍ തടഞ്ഞുവെച്ച നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ഇയാളുടെ ചെവിയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഭർതൃമാതാവായ ദേവിയെ കുളിമുറിയില്‍ വെച്ച്‌ ക്രൂരമായി മർദ്ദിച്ച നീതു, ദേവിയുടെ തല പിടിച്ച്‌ തറയിലെ ടൈലിന്റെ കോണിലേക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി മുറിവേറ്റ ദമ്പതികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ നീതുവിനെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags