കുടുംബ തര്‍ക്കം: കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
Updated: Apr 29, 2026, 16:53 IST
കുടുംബ തര്‍ക്കങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു
കൊല്ലം : കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊട്ടാരക്കര ഇടിസിയിലെ രാധാമണി (65)ക്കാണ് പരിക്കേറ്റത്. രാധാമണി അടുക്കളയിൽ നിൽക്കുമ്പോൾ മകൻ മഹേഷ് 37) പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തിനാണ് വെട്ടേറ്റത്. മഹേഷ് കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്. രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കുടുംബ തര്‍ക്കങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു
.jpg)

