പാരസെറ്റമോളി നിന്ന് കമ്പി കഷ്ണം കിട്ടി; പരാതിയുമായി കുടുംബം
Jun 18, 2025, 12:21 IST


കഴിക്കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്
പാലക്കാട്: മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോളി നിന്ന് കമ്പി കഷ്ണം കിട്ടിയെന്ന് പരാതിയുമായി കുടുംബം. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.
കഴിക്കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. മരുന്ന് കമ്പനിക്കെതിരെ കുടുംബം പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്.
tRootC1469263">