ഇരവിപുരത്ത് 26 കാരി ഭര്‍തൃ വീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത അരോപിച്ച് കുടുംബം
മരണം നടന്ന് 4 മണിക്കൂറിനു ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്.
ഇരവിപുരത്ത് 26 കാരി ഭര്‍തൃ വീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത അരോപിച്ച് മരിച്ച സായയുടെ കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് റിഹാനി ഷാജി പറയുന്നു.
മരണം നടന്ന് 4 മണിക്കൂറിനു ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്. സയയുടെ ലാപ്ടോപ്പും ഒരു ഡയറിയും നഷ്ടമായെന്നും ലാപ്ടോപ്പിലും ഡയറിയിലും തെളിവുകള്‍ ഉണ്ടൈന്നും മാതാവ് പറഞ്ഞു. ഇവ രണ്ടും ഭര്‍ത്താവ് അഫ്സലിന്റെ വീട്ടുകാര്‍ നശിപ്പിച്ചിട്ടുണ്ടാകാം. വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത് പോലും അഫ്സല് വിലക്കിയിരുന്നു. സായ മരിച്ച് 11 ദിവസത്തിനു ശേഷമാണ് പൊലീസ് മൊഴിയെടുത്തത്. പിന്നില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാം. അതിനിടയില്‍ ഭര്‍തൃ വീട്ടുകാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടാകും. തെളിവുകള്‍ കണ്ടെത്താത്തതിന് കാരണം സ്വാധീനമാകാം. മകള്‍ക്ക് നീതി കിട്ടണമെന്നും സായയുടെ കുടുംബം ആവശ്യപ്പെടുന്നു.
.jpg)

