വി.എം. സുധീരൻ്റെ പേരിൽ വ്യാജ പ്രചരണം: പരാതിയിൽ കേസെടുത്ത് പോലീസ്
Updated: Jul 10, 2026, 13:07 IST
മുഹമ്മദ് ഖലീല്‍ എന്നയാളുടെ പേരിൽ പ്രചരിച്ചതായി വി എം സുധീരൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചും വിദ്വേഷം പരത്തുന്ന രീതിയിലും സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു.
വ്യാഴാഴ്ചായിരുന്നു ഫേസ്ബുക്കിലൂടെ കള്ളപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വി എം സുധീരന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയത്. താന്‍ ഫേസ്ബുക്കിലോ മറ്റ് തലത്തിലോ പറയാത്തതായ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തെറ്റായ അഭിപ്രായം മുഹമ്മദ് ഖലീല്‍ എന്നയാളുടെ പേരിൽ പ്രചരിച്ചതായി വി എം സുധീരൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.‘ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
.jpg)

