യൂട്യൂബറായ വ്യാജ സിദ്ധന്‍ തിരുവനന്തപുരത്ത് നിന്നും പിടിയില്‍
യൂട്യൂബറായ വ്യാജ സിദ്ധന്‍ തിരുവനന്തപുരത്ത് നിന്നും പിടിയില്‍
ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്നു പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന വ്യാജ സിദ്ധന്‍ അറസ്റ്റില്‍. 'ശൈഖുനാ സജില്‍ ചെറുപാണക്കാട്' എന്ന പേരില്‍ അറിയപ്പെടുന്ന കാളികാവ് ഉദിരംപൊയിലിലെ സജില്‍ (36) ആണ് പിടിയിലായത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിന് അടുത്ത് കൊളത്തൂരില്‍ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. മഹ്ദി ഇമാമാണെന്ന് അവകാശപ്പെട്ട് മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനല്‍ നടത്തിവരികയായിരുന്നു ഇയാള്‍.
tRootC1469263">
കൊളത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകക്ക് താമസിക്കുന്ന പരാതിക്കാരിയെ യുട്യൂബ് ചാനലിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ച് ബന്ധം തുടര്‍ന്നു. പിന്നീട് പരാതിക്കാരി താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ അതിക്രമിച്ചുകയറി വായ പൊത്തിപ്പിടിച്ച് ബലാല്‍ക്കാരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കല്‍പകഞ്ചേരി സ്റ്റേഷനില്‍ സമാനമായി രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
.jpg)


