ഷാഫിക്ക് ഗർഭനിരോധന ഉറകൾ അയച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ പ്രചരണം; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

Fake video circulating on social media claiming to send condoms to Shafi; Youth Congress files complaint with district police chief

കാസർഗോഡ്: കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിൽ എംപിക്ക് ഗർഭനിരോധന ഉറകൾ അയച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു. കാസർഗോഡ് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ ഈ പേജുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കാസർഗോഡ് ജില്ലാ യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണെന്നും പ്രിയ ശിഷ്യന് പറ്റിയ അബദ്ധം നിങ്ങൾക്ക് വരാതിരിക്കട്ടെ എന്ന കുറിപ്പോടെയുമാണ് ഗർഭനിരോധന ഉറകൾ പാഴ്സലാക്കുന്ന വീഡിയോ പങ്കുവെച്ചത്. കാസർഗോഡ് എംപി രാജ് മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള തർക്കങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. രാജ് മോഹൻ ഉണ്ണിത്താൻ വിമർശനം ഉന്നയിച്ചതിന് പിന്നാലെ വണ്ടാഴിയിലെ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് നെല്ലിക്ക അയച്ചു നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ഷാഫിക്കെതിരായ വീഡിയോ പ്രചാരണമെന്നാണ് വിലയിരുത്തൽ.

Tags