സമൂഹ മാധ്യമങ്ങളിലൂടെ തന്റെ പേരില്‍ വ്യാജ പ്രചരണം ; വര്‍ഗ്ഗീയ പരാമര്‍ശത്തോടെയുള്ള കുറിപ്പ് വ്യാജമാണ്, പ്രചരിപ്പിക്കുന്നത് കുറ്റകരമെന്നും ആസിഫ് അലി

asif ali

മട്ടാഞ്ചേരി കള്ളപ്പണ മാഫിയ പടങ്ങളില്‍ അഭിനയിക്കുന്ന സുഡാപ്പിയെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

നടന്‍ ആസിഫ് അലിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം. വര്‍ഗ്ഗീയ പരാമര്‍ശമുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആസിഫ് അലി രംഗത്തെത്തി. ഇത്തവണ കൂടി യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ മുസ്ലീം ലീഗ് ഇല്ലാതാകുമെന്നും, സംഘപരിവാര്‍ എന്താണ് മുസ്ലിംകളോട് ചെയ്തതെന്ന് തന്റെ ബിടെക് എന്ന സിനിമയില്‍ പറഞ്ഞിട്ടുണ്ടെന്നും ആസിഫലി പറഞ്ഞതായാണ് വ്യാജ പ്രചാരണം നടന്നത്. മട്ടാഞ്ചേരി കള്ളപ്പണ മാഫിയ പടങ്ങളില്‍ അഭിനയിക്കുന്ന സുഡാപ്പിയെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ തെറ്റായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാന്‍, അത് മറ്റൊരാളുടെ പേരില്‍ കെട്ടിവെയ്ക്കുന്നത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് ആസിഫലി പറഞ്ഞു. വര്‍ഗ്ഗീയ പരാമര്‍ശത്തോടെയുള്ള കുറിപ്പ് വ്യാജമാണെന്നും തെറ്റായ കാര്യങ്ങള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുകയാണെന്നും താരം പറഞ്ഞു

Tags