തനിക്കെതിരെയുള്ള വ്യാജ വാർത്ത: അതിശക്തമായ നിയമനടപടിയുമായി മുൻപോട്ടു പോകുമെന്ന് പി കെ ശ്രീമതി
കണ്ണൂർ: എംഎൽഎയുടെ ഭാര്യയെന്ന പേരിൽ നിയമസഭയിൽനിന്ന് പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ വ്യാജവാർത്ത നൽകിയ വാർത്താ മാധ്യമങ്ങൾക്കെതിരേ ശിക്ഷാനടപടി ആവശ്യപ്പെട്ട് സി പിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി കണ്ണൂർ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ജനം ടിവി, കർമ ന്യൂസ്, ഭാരത് ലൈവ് എന്നിവയ്ക്കും കണ്ണുരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സായാഹ്നപത്രമായ സുദിനത്തിനുമെതിരെയാണ് കേസ്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട്, മൂന്ന്, കോടതികളിലായിട്ടാണ് വെവ്വേ റെ ഹർജി നൽകിയത്. ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് ഉൾപ്പെടുത്തിയാണ് ഹർജി. ഹർജിയുടെ ഓൺലൈൻ വെരിഫിക്കേഷൻ ചൊവ്വാഴ്ച നടക്കും.
തുടർ ന്ന് പി കെ ശ്രീമതിയുടെയും സാ ക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. കണ്ണൂരിലെ അഡ്വ. ബിപി ശശിന്ദ്രൻ മുഖേന ശനിയാഴ്‌ച കോടതിയിൽ നേരിട്ടെത്തിയാണ് പി.കെ ഹർജി നൽകിയത്.മാനനഷ്ടത്തിന് ഇടയാക്കിയ വാർത്ത പിൻവലിച്ച് മാപ്പ് പറയ ണമെന്നാവശ്യപ്പെട്ട് നേരത്തെ സിവിൽ നിയമപ്രകാരം നോട്ടീസ് നൽകിയിരുന്നു, മാപ്പ് പറഞ്ഞ്അവസാനിപ്പിക്കാനാകാത്ത കുറ്റ കൃത്യമെന്ന രീതിയിലാണ് ക്രിമി നൽ നിയമപ്രകാരം ശിക്ഷാനടപ ടിയെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‌തത്.
മുൻ ആരോഗ്യ മന്ത്രിമായപി കെ ശ്രീമതിക്കെതിരെ ചില യൂട്യൂബ് ചാനലുകളിലൂടെയാണ് ആദ്യ വാർത്ത വന്നത്. രണ്ടാം കേരള നിയമസഭയിൽ എംഎൽഎയായിരുന്ന പരേത നായ പി ആർ കൃഷ്ണന്റെ ഭാര്യയുടെ പേര് പി കെ ശ്രീമതി എന്നാണ്. അവർ നേരത്തെ പെൻഷൻ വാങ്ങിയിരുന്നു.
അതിന്റെ രേഖകൾവച്ചാണ് സമൂഹത്തിൽ അപകീർത്തിപ്പെടു ത്തുകയെന്ന ദുരുദ്ദേശത്തോടെ ജനാധിപത്യ മഹിളാ അസോസി യേഷൻ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ ശ്രീമതി അനർഹമായി പെൻഷൻ വാങ്ങുന്നുവെന്ന് തെറ്റിദ്ധാരണാജനകമായ വാർത്ത പുറത്തുവന്നത് ഇതു പിന്നീട് സോ ഷ്യൽ മീഡിയയിലൂടെ ചിലർ അനുകൂലികൾ വ്യാപകമാ യി പ്രചരിപ്പിക്കുകയായിരുന്നു. തനിക്കെതിരെ നടന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുൻപോട്ടു പോകുമെന്ന് പി കെ ശ്രീമതി കണ്ണുരിൽ മാധ്യമങ്ങളോട് പറഞ്ഞു. പൊതുപ്രവർത്തകയെന്ന നിലയിൽ മാത്രമല്ല വസ്തുതകൾ മനസിലാക്കാതെ ഇത്തരം വാർത്തകൾ പടച്ചുവിടരുത് ബന്ധപ്പെട്ട വ്യക്തിയോടു കൂടി ചോദിച്ചു വേണം വാർത്ത കൊടുക്കാനെന്ന് പി കെ ശ്രീമതി പറഞ്ഞു.
.jpg)

