കാസറഗോഡ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റുചെയ്തയാളുടെ വീട്ടില്‍ നിന്ന് വ്യാജ നോട്ടുകളും നോട്ടെണ്ണല്‍ മെഷീനും കണ്ടെത്തി

Fake currency notes and a currency counting machine found at the house of the person arrested in the kidnapping of a youth in Kasaragod
Fake currency notes and a currency counting machine found at the house of the person arrested in the kidnapping of a youth in Kasaragod

കാഞ്ഞങ്ങാട് : തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ വ്യക്തിയുടെ വീട്ടില്‍ നിന്ന് വ്യാജ നോട്ടുകളും നോട്ടെണ്ണൽ മെഷീനും കണ്ടെത്തി. ബണ്ടിച്ചാൽ സ്വദേശി വിജയൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനുയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്.

2000 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. 2000 രൂപയുടെ നോട്ടുകൾ മാറാനുണ്ടെന്ന പേരില്‍ പ്രതികൾ നേരത്തെയും തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നോട്ട് മാറാൻ എന്ന പേരിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള സംഘത്തിൻ്റെ കൈയ്യിൽ നിന്ന് ഏ‍ഴ് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മലയാളി ഹനീഫയെ ആന്ധ്രയിൽ നിന്നുള്ള സംഘം തട്ടിക്കൊണ്ടുപോയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

tRootC1469263">

അതേസമയം, പട്ടാപ്പകൽ നഗരമധ്യത്തിൽ വെച്ചാണ് ആളുകൾ നോക്കിനിൽക്കെ യുവാവിനെ ആന്ധ്രാസംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തെ പിന്നീട് കാസർഗോഡ് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കാസർഗോഡ് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ യാണ് തട്ടിക്കൊണ്ടുപോയത്.

Tags