സംസ്ഥാനത്ത് ഒരു മാസത്തിനിടെ പിടികൂടിയത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

'Operation Life': 16,565 liters of coconut oil seized in 7 districts in lightning raids, with the highest seizure in Kollam district
'Operation Life': 16,565 liters of coconut oil seized in 7 districts in lightning raids, with the highest seizure in Kollam district

തിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് 1,014 പരിശോധനകൾ നടത്തി 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി വീണ ജോർജ്. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

കേരസൂര്യ, കേര ഹരിതം, കുട്ടനാടൻ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമാതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഏപ്രിൽ മുതൽ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തു. 1613 സ്ഥാപനങ്ങളിൽ നിന്നും 63 ലക്ഷം രൂപ പിഴ ഈടാക്കി.

tRootC1469263">

വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, റീ ​പാ​ക്കി​ങ് യൂ​ണി​റ്റു​ക​ൾ, മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് പരിശോധന നടത്തുന്നത്. കൂടുതൽ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തും. ഉപഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. 

Tags