10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തത് ക്ലറിക്കല്‍ വീഴ്ച അല്ല, ബോധപൂര്‍വ്വം ; ആസൂത്രണ ബോര്‍ഡിലെ പരീക്ഷ അട്ടിമറിയില്‍ പി എസ് സി ക്കെതിരെ ക്രൈംബ്രാഞ്ച്

psc

മാര്‍ക്ക് ഷീറ്റ് പരാതിക്കാര്‍ക്ക് കൈമാറാന്‍ ഉണ്ടായ കാലതാമസവും സംശയസ്പദമാണ്.

ആസൂത്രണ ബോര്‍ഡിലെ പരീക്ഷ അട്ടിമറിയില്‍ പി എസ് സി ക്കെതിരെ ക്രൈംബ്രാഞ്ച്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തത് ക്ലറിക്കല്‍ വീഴ്ച അല്ലെന്നും അതു ബോധപൂര്‍വ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി. എഫ് ഐ ആര്‍ റദ്ദാക്കാന്‍ പി എസ് സി കോടതിയെ സമീപിച്ചത് ദുരൂഹമാണ്. പി എസ് സി ചെയര്‍മാനും അംഗങ്ങളും അടങ്ങുന്ന പ്രതികളെ രക്ഷിക്കാനാണ് നീക്കം നടക്കുന്നതെന്നും ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.


ആസൂത്രണ ബോര്‍ഡിലെ പരീക്ഷയിലെ ആദ്യ ഒന്നാം റാങ്കുകാരന്‍ അരുണ്‍ ജെ പ്രതാപന്‍ 10 ചോദ്യങ്ങള്‍ക്ക് അപൂര്‍ണ്ണമായ ഉത്തരമാണ് നല്‍കിയത്. ഈ ഉത്തരങ്ങള്‍ പരിശോധിക്കാതിരുന്നത് ബോധപൂര്‍വം എന്ന് കരുതണം. മാര്‍ക്ക് ഷീറ്റ് പരാതിക്കാര്‍ക്ക് കൈമാറാന്‍ ഉണ്ടായ കാലതാമസവും സംശയസ്പദമാണ്. ജയലാല്‍ എന്ന ഉദ്യോഗാര്‍ത്ഥി 2025 ജൂണ്‍ 11ന് ഉത്തര കടലാസിനായി അപേക്ഷ നല്‍കി. പി എസ് സി മറുപടി നല്‍കിയത് ഒരു വര്‍ഷത്തിന് ശേഷം 2026 ജൂണ്‍ 18 നായിരുന്നു. മനപ്പൂര്‍വമുള്ള വൈകിപ്പിക്കല്‍ ആണ് പി എസ്. സി നടത്തിയത്.

അഡൈ്വസ് മെമ്മോ നല്‍കിയാല്‍ ഒരു വര്‍ഷത്തിനുള്ളിലുള്ള നിയമനം റദ്ദാക്കാന്‍ മാത്രമാണ് പിഎസ് സി യ്ക്ക് അധികാരം. പരീക്ഷാ പേപ്പറിന്റെ പകര്‍പ്പ് നല്‍കാന്‍ ബോധപൂര്‍വ്വമായ കാലതാമസം ഉണ്ടാക്കി. പരാതിക്കാര്‍ക്ക് നിയമപരമായ അവകാശം തടയാനും ഒന്നാം റാങ്ക് കിട്ടിയ അരുണ്‍ ജെ പ്രതാപിനെ സംരക്ഷിക്കാനും ആണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട്. 

 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തത് ക്ലറിക്കല്‍ വീഴ്ച അല്ലെന്നും അതു ബോധപൂര്‍വ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ ജയലാലിന്റെ അപേക്ഷയില്‍ വേഗത്തില്‍ ഉത്തര കടലാസ്‌കളുടെ പകര്‍പ്പ് ലഭ്യമാക്കുമായിരുന്നു.

Tags