മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ്: ഒരാള്‍ക്കെതിരേ കേസ്

Chief Minister VD Satheesan explains that the state government has no role in the ED raid

പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്. 

ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.കെ. ജയരാജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ മാസം 29നാണ് വിവാദ പോസ്റ്റ് ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ലഹളയും വിദ്വേഷവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റിട്ടതെന്ന് പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.

Tags