മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
Jun 4, 2026, 08:00 IST
കഴിഞ്ഞ മാസം 29നാണ് പരാതിയില്‍ പറയുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടിത്.
മുഖ്യമന്ത്രി വി ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തിയ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണിയംപുറം രാജനെ പ്രതിച്ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ കെ ജയരാജന്റെ പരാതിയിലാണ് ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം 29നാണ് പരാതിയില്‍ പറയുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടിത്. ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
.jpg)

