ഫെയ്‌സ് ബുക്ക് പ്രണയം , കൊളവല്ലൂര്‍ യുവതി വീണ്ടും കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി
Sep 13, 2023, 15:55 IST

തലശേരി:ഫെയ്‌സ്ബുക്കിലൂടെയുണ്ടായ പ്രണയത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയായ യുവാവിനൊപ്പം കൊളവല്ലൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ യുവതി ഒളിച്ചോടിയെന്ന ബന്ധുക്കളുടെ പരാതിയില്‍ കൊളവല്ലൂര്‍ പൊലിസ്‌കേസെടുത്തു അന്വേഷണമാരംഭിച്ചു.നേരത്തെ ഒളിച്ചോടിയ യുവതിയെ പൊലിസ്‌കണ്ടെത്തി വീട്ടിലെത്തിച്ചിരുന്നു.
ഇതിനു ശേഷമാണ്ഇവര്‍കഴിഞ്ഞദിവസംവീണ്ടും ഒളിച്ചോടിയത്.വീട്ടില്‍ നിന്നും പാനൂരിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഇരുപത്തിയൊന്നുവയസുകാരി ഇറങ്ങിയത്. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന സഹോദരന്റെ പരാതിയിലാണ്‌കൊളവല്ലൂര്‍ പൊലിസ്‌കേസെടുത്ത്അന്വേഷണമാരംഭിച്ചത്.യുവതിയുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ്അറിയിച്ചു.