വരുമാനമില്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ പ്രതിമാസം ജീവനാംശം നല്‍കണം,കോടതി ഉത്തരവ്

court

മുൻ ഭർത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് തെളിയിക്കാൻ മുൻ ഭാര്യക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

കൊല്ലം: വരുമാനമില്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ പ്രതിമാസം ജീവനാംശം നല്‍കണമെന്ന്  കുടുംബകോടതി. ചവറ കുടുംബകോടതിയാണ് ഉത്തരവിട്ടത്.തൊടിയൂർ സ്വദേശിക്കാണ് മാസം 2,500 രൂപ വീതം ജീവനാംശമായി നല്‍കാൻ കുടുംബകോടതി ജഡ്ജി കെ.എസ്. ബെവീന നാഥ് ഉത്തരവിട്ടത്.

2020 മുതല്‍ ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. തുടർന്ന് കോടതി വിവാഹമോചനം അനുവദിച്ചു. ദാമ്പത്യജീവിതത്തിലെ കടമകള്‍ നിർവഹിക്കാതെ ഭാര്യ ഉപേക്ഷിച്ചെന്നും, സ്വന്തമായി വരുമാനമോ സ്വത്തോ ഇല്ലാത്തതിനാല്‍ ജീവനാംശത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബിരുദവും ബി.എഡും യോഗ്യതയുമുള്ള മുൻ ഭർത്താവ് കോടതിയെ സമീപിച്ചത്.

മുൻ ഭർത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് തെളിയിക്കാൻ മുൻ ഭാര്യക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ഇതോടെയാണ് പ്രതിമാസം 2,500 രൂപ ജീവനാംശമായി നല്‍കാൻ കോടതി ഉത്തരവിട്ടത്.ഇരുവർക്കും രണ്ട് പെണ്‍മക്കളുണ്ട്. മൂത്തമകളുടെ വിവാഹം കഴിഞ്ഞു. ഇളയമകള്‍ നിലവില്‍ മുൻ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്

Tags