ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ; സംസ്ഥാനത്ത് 12 വരെ മഴ തുടരും

Heavy rain in the state today; warning changed

 ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രിയോടെ ശ്രീലങ്കയിലെ ഹബൻടോട്ടയ്ക്കും കാൽമുനായിക്കും ഇടയിലായാകും ന്യൂനമർദ്ദം കരതൊടുക. ഇതിന് പുറമെ തെക്കൻ കേരളത്തിന് സമീപം അറബിക്കടലിൽ ഒരു ചക്രവാതചുഴി കൂടി നിലനിൽക്കുന്നതിനാൽ ജനുവരി 12 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിച്ചേക്കും.

tRootC1469263">

ജനുവരി 10-ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ഈ ജില്ലകളിൽ ലഭിച്ചേക്കാം. എന്നാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Tags