സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു ; ജാഗ്രതാ നിര്‍ദ്ദേശം

hot

സാധാരണയേക്കാള്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്നലെ പാലക്കാട് നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. സാധാരണയേക്കാള്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്. കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. വയനാട്,ഇടുക്കി ഒഴികെയുളള ജില്ലകളില്‍ അത്യുഷ്ണം തുടരും. 

ചൂടും ഈര്‍പ്പമേറിയതുമായ അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുളളതിനാല്‍ വെയിലേല്‍ക്കുമ്പോള്‍ കരുതണമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി മുതല്‍ തെക്കോട്ടുളള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Tags