കരുവാറ്റക്കേസ്; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വിട്ടു

D

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.കേരളത്തിലെ ആദ്യത്തെ വിധിയാണിത്.

 

ആലപ്പുഴ: കരുവാറ്റയിൽ വയോധികരെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈല്‍ കോടതി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.കേരളത്തിലെ ആദ്യത്തെ വിധിയാണിത്.

 13 വയസ്സുകാരി ഉള്‍പ്പെടെ മുഴുവന്‍ പേരും മൈനര്‍ ആയ കൊലകേസ് അപൂര്‍വത്തില്‍ അപൂര്‍വമാണെന്നും കുട്ടികളുടെ കസ്റ്റഡി വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള വ്യവസ്ഥ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിൽ ഇല്ലെന്നും അത്തരത്തിലുള്ള മുന്‍ കോടതിവിധികള്‍ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി.

കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരുടെയും കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. അതേസമയം, പെണ്‍കുട്ടിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റി.

പതിനാറിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച് നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. പെൺകുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ കോഴിക്കോട്ടെ കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.

Tags