കണ്ണൂർ മാങ്ങാട്ടിടത്ത് ആളൊഴിഞ്ഞ വീട്ടുപറമ്പിൽ നിന്നും ഉഗ്രസ്ഫോടനശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി
Jul 1, 2025, 19:30 IST


കൂത്തുപറമ്പ് : കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ആറ് സ്റ്റീൽ ബോംബുകൾ ചൊവ്വാഴ്ച്ച രാവിലെ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പൊലിസ് നടത്തിയതെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. ഉഗ്രസ്ഫോടനശേഷിയുള്ള സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്.
tRootC1469263">പിടിച്ചെടുത്ത ബോംബുകൾ കൂത്തുപറമ്പ് പൊലിസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി ബോംബ് കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് പൊലിസും ബോംബ് - ഡോഗ് സ്ക്വാഡുകളും വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
