നിറ്റ ജലാറ്റിന്‍ കമ്പനിയിലെ സ്‌ഫോടനം; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം

google news
accident

കൊച്ചിയില്‍ നിറ്റ ജലാറ്റിന്‍ കമ്പനിയിലെ സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന ഇന്ന് നടത്തും. സ്‌ഫോടനത്തില്‍ മരിച്ച പഞ്ചാബ് സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

നിറ്റ ജലാറ്റിന്‍ വളപ്പില്‍ കഴിഞ്ഞ രാത്രി എട്ട് മണിയോടെയായിരുന്നു സ്‌ഫോടനം. പഞ്ചാബ് മൊഹാലി സ്വദേശി രാജന്‍ ഔറങ്ക് ആണ് മരിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. തൃക്കാക്കര തോപ്പില്‍ സ്വദേശി സനീഷ്, ഇടപ്പള്ളി സ്വദേശി നജീബ്, അസം സ്വദേശികളായ പങ്കജ്, കൗശിക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി. സംഭവത്തില്‍ 10 മണിയോടെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തും.

Tags