കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

VD Satheesan government sets record in personnel staff appointments; Chief Minister leads with 31, followed by K Muraleedharan and N Shamsuddin

രാജ്യത്തുടനീളം വായു ഗുണനിലവാരം മോശമാകുന്നതിലുള്ള ആശങ്കയും കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാര സൂചികയുടെ (AQI) കണക്കുകൾ വിവിധ ഏജൻസികൾ വ്യത്യസ്തമായി റിപ്പോർട്ട്

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം സമഗ്രമായി വിലയിരുത്തുന്നതിനും വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുന്നതിനുമായി മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശം നൽകി.

രാജ്യത്തുടനീളം വായു ഗുണനിലവാരം മോശമാകുന്നതിലുള്ള ആശങ്കയും കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാര സൂചികയുടെ (AQI) കണക്കുകൾ വിവിധ ഏജൻസികൾ വ്യത്യസ്തമായി റിപ്പോർട്ട് ചെയ്യുന്നതും പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തീരുമാനം.

കാലാവസ്ഥയ്ക്കും പ്രദേശങ്ങൾക്കുമനുസരിച്ചുള്ള വ്യതിയാനങ്ങൾ, വിവിധ ഏജൻസികളും നിരീക്ഷണ സംവിധാനങ്ങളും റിപ്പോർട്ട് ചെയ്യുന്ന വായു ഗുണനിലവാര സൂചികയിലെ (AQI) കണക്കുകളിലുള്ള വ്യത്യാസങ്ങളുടെ കാരണങ്ങൾ എന്നിവയും പരിശോധിക്കും

വിദഗ്ധ സമിതി അംഗങ്ങൾ:

സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ – സീനിയർ ഫെലോ ആൻഡ് ഏരിയ കൺവീനർ, സെന്റർ ഫോർ എയർ ക്വാളിറ്റി റിസർച്ച്, ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (TERI), ന്യൂഡൽഹി.
ഡോ. ജോർജ് കെ. വർഗീസ് – പ്രൊഫസർ, സിവിൽ എൻജിനീയറിങ് വിഭാഗം, എൻ.ഐ.ടി കാലിക്കറ്റ്.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ – കൺവീനർ.

 സംസ്ഥാനത്ത് വായു ഗുണനിലവാര വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ആധികാരിക മാനദണ്ഡവും സമിതി ശുപാർശ ചെയ്യും.നിലവിലുള്ള വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങളുടെ പര്യാപ്തതയും വിശ്വാസ്യതയും സമിതി വിലയിരുത്തും. വാഹനങ്ങളിൽ നിന്നുള്ള പുക, നിർമാണ പ്രവർത്തനങ്ങൾ, റോഡുകളിലെ പൊടിപടലങ്ങൾ, മാലിന്യം കത്തിക്കൽ, വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണം, തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ തുടങ്ങി വായുമലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങളും കണ്ടെത്തും.

വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള ഹ്രസ്വ-ദീർഘകാല നടപടികൾ സമിതി നിർദേശിക്കും. വായു ഗുണനിലവാര നിരീക്ഷണ ശൃംഖല ശക്തിപ്പെടുത്തുക, തത്സമയ വായു ഗുണനിലവാര സൂചിക പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, ആരോഗ്യ മുന്നറിയിപ്പുകൾ നൽകുക എന്നിവ ഉൾപ്പെടുന്ന സുതാര്യമായ പൊതുജന ആശയവിനിമയ സംവിധാനവും ശുപാർശ ചെയ്യും.രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി സമിതിക്ക് നിർദേശം നൽകി.

Tags