2026 ലെ പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം

psc
psc

2026 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നിർദേശം. എല്ലാ വകുപ്പ് തലവൻമാരും/ നിയമനാധികാരികളും 2026 ജനുവരി 1 മുതൽ ഡിസംബർ 31  വരെ ഓരോ തസ്തികകളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ  ഡിസംബർ 26 നകം പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണം. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ ഒഴിവുകൾ ഇല്ല എന്ന് അറിയിക്കണം.

tRootC1469263">

2026 വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഡിസംബർ 30 നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട  ഭരണ വകുപ്പിനും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (അഡിമിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ) വകുപ്പിനും റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ അറിയിച്ചു.

Tags