കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി

Death of newborn baby in Kattakada is murder; murder charge against baby's mother

പത്തനംതിട്ട സീതത്തോട് സ്വദേശി ആണ് യുവതി. എട്ടാം തീയ്യതിയാണ് യുവതി മെഡിക്കൽ കോളേജിലെത്തിയത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി. പ്രവാസിയായ യുവതിയുടെ പ്രസവ വിവരം വീട്ടുകാർക്ക് അറിയില്ല. പത്തനംതിട്ട സീതത്തോട് സ്വദേശി ആണ് യുവതി. എട്ടാം തീയ്യതിയാണ് യുവതി മെഡിക്കൽ കോളേജിലെത്തിയത്.

സുഹൃത്തിന്റെ സഹായത്തിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. സഹായിയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചു യുവതി മുങ്ങുകയായിരുന്നു. യുവതി മെഡിക്കൽ കോളേജിൽ നൽകിയ വിലാസം തെറ്റായിരുന്നു. വയനാട് സ്വദേശിയെന്നാണ് മെഡിക്കൽ കോളേജിൽ അറിയിച്ചത്.

Tags