അമ്മയുടെ വിയോഗവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
Updated: Jan 12, 2026, 11:15 IST
പെട്രോള്‍ പമ്ബില്‍ വെച്ച് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശൂർ: അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് നാട്ടിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശൂർ തലക്കോട്ടുക്കര സ്വദേശി അനില്‍കുമാർ ആണ് മരിച്ചത്.ജനുവരി നാലിനാണ് അനില്‍കുമാറിന്റെ അമ്മ കാർത്ത്യായനി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു.
വിവരം അറിഞ്ഞ ഉടൻ തന്നെ അനില്‍കുമാർ നാട്ടിലേക്ക് പുറപ്പെട്ടു. ജനുവരി ഒമ്ബതിന് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഭാര്യയോടൊപ്പം പുറത്തുപോയ അനില്‍കുമാറിന്, പെട്രോള്‍ പമ്ബില്‍ വെച്ച് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">.jpg)


