എക്സിറ്റ് പോള്‍ യുഡിഎഫിന് അനുകൂലം ; ബിജെപിയ്ക്കും പ്രതീക്ഷ നല്കുന്ന പ്രവചനങ്ങള്‍
എല്‍ ഡി എഫ് 52-61 സീറ്റുകള്‍, യു ഡി എഫ് 72-84 സീറ്റുകള്‍, എന്‍ ഡി എ 03-04 സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ജെവിസി പുറത്തുവിട്ട പ്രവചനം
കേരളത്തിന്റെ ജനവിധി അറിയാന്‍ 4 നാള് മാത്രമുള്ളപ്പോള്‍ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു ഡി എഫ് ഭരണമാണ് പ്രവചിച്ചിട്ടുള്ളത്. യു ഡി എഫ് തരംഗം പ്രവചിക്കപ്പെടാത്ത സര്‍വെ ഫലങ്ങള്‍ എല്‍ ഡി എഫിന് ആത്മവിശ്വാസം നല്കുമ്പോള് ബി ജെ പിക്കും പ്രതീക്ഷയേകുന്നതാണ്. ഇന്ന് പുറത്തുവന്ന 9 സര്‍വെ ഫലങ്ങളിലും ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണി അക്കൗണ്ട് തുറക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ചില സര്‍വെകള്‍ 0 മുതല്‍ 3 വരെയുള്ള സീറ്റുകളാണ് പ്രവചിക്കുന്നതെങ്കില്‍, പീപ്പിള്‍ ഇന്‍സൈറ്റ് പ്രവചനം ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ എന്‍ ഡി എ 14 സീറ്റുകള്‍ വരെ നേടാമെന്നാണ് പീപ്പിള്‍ ഇന്‍സൈറ്റിന്റെ പക്ഷം. 10 സീറ്റുകള്‍ ചുരുങ്ങിയ പക്ഷം കിട്ടുമെന്നാണ് ഈ സര്‍വെ പറയുന്നത്. ടൈംസ് നൗ ജെ വി സി സര്‍വെയാകട്ടെ 3 മുതല്‍ 7 സീറ്റുകള്‍ വരെ എന്‍ ഡി എക്ക് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
എല്‍ ഡി എഫ് 52-61 സീറ്റുകള്‍, യു ഡി എഫ് 72-84 സീറ്റുകള്‍, എന്‍ ഡി എ 03-04 സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ജെവിസി പുറത്തുവിട്ട പ്രവചനം. ആക്സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ എല്‍ ഡി എഫ് 49-62 സീറ്റുകള്‍ (39%), യു ഡി എഫ് 72-80 സീറ്റുകള്‍ (44%), എന്‍ ഡി എ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാല്‍ എല്‍ ഡി എഫ് 60-65 സീറ്റുകള്‍, യു ഡി എഫ് 70-75 സീറ്റുകള്‍, എന്‍ ഡി എ 03-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 70-80 സീറ്റുകള്‍, എന്‍ ഡി എ 00-04 സീറ്റുകള്‍ നേടുമെന്നാണ് വോട്ട് വൈബിന്റെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 75-85 സീറ്റുകള്‍, എന്‍ ഡി എ 00-03 സീറ്റുകള്‍ പീപ്പിള്‍സ് പള്‍സിന്റെ സര്‍വേ ഫലം. എല്‍ ഡി എഫ് 62-69 സീറ്റുകള്‍, യു ഡി എഫ് 71-79 സീറ്റുകള്‍, എന്‍ ഡി എ 1-04 സീറ്റുകള്‍ നേടുമെന്നാണ് പി മാര്‍ക്കിന്റെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് 58-64 സീറ്റുകള്‍, യു ഡി എഫ് 72-80 സീറ്റുകള്‍, എന്‍ ഡി എ 01-03 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സര്‍വേ ഫലം. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 66-76 സീറ്റുകള്‍, എന്‍ ഡി എ 10-14 സീറ്റുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍ ഇന്‍സൈറ്റ് വ്യക്തമാക്കുന്നു. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 65-80 സീറ്റുകള്‍, എന്‍ ഡി എ 00-05 സീറ്റുകള്‍ ലഭിക്കുമെന്ന് ജേര്‍ണോ മിററിന്റെ സര്‍വേ ഫലം.
.jpg)

