ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്; പരിധി 15ലക്ഷമാക്കി ഉയര്‍ത്തി
Updated: Sep 21, 2026, 13:13 IST
നിലവില്‍ ഏഴുലക്ഷം രൂപ വരെ വിലയുള്ള (പര്‍ച്ചേയ്‌സ് വാല്യു) വാഹനങ്ങള്‍ വാങ്ങുമ്പോഴായിരുന്നു റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്. ഇനി മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
നിലവില്‍ ഏഴുലക്ഷം രൂപ വരെ വിലയുള്ള (പര്‍ച്ചേയ്‌സ് വാല്യു) വാഹനങ്ങള്‍ വാങ്ങുമ്പോഴായിരുന്നു റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 15 ലക്ഷമാക്കി ഉയര്‍ത്തിയതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
.jpg)

