നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു

nimisha priya
nimisha priya

വധശിക്ഷ നടപ്പിലാക്കാൻ 24 മണിക്കൂർ മാത്രം ശേഷിക്കെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ യെമന്‍ സര്‍ക്കാരുമായി അടിയന്തര ഇടപെടലാണ് ഏറെ വഴിത്തിരിവായത്.

യെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു.ആക്ഷൻ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്ന് ശൈഖ് ഹബീബ് ഉമറിൻ്റെ പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മൂന്നു ഘട്ടമായാണ് ചർച്ച നടന്നത്.

tRootC1469263">

കുടുംബങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായത്തിലേക്കെത്തിക്കാനും അത്‌ വരെ ശിക്ഷ നീട്ടിവെപ്പിക്കാനുമുള്ള നീക്കങ്ങളാണ് നടന്നത് .വധശിക്ഷ നടപ്പിലാക്കാൻ 24 മണിക്കൂർ മാത്രം ശേഷിക്കെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ യെമന്‍ സര്‍ക്കാരുമായി അടിയന്തര ഇടപെടലാണ് ഏറെ വഴിത്തിരിവായത്.2008 മുതല്‍ യമനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിമിഷ,

2011ല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവ് ടോമി തോമസിനൊപ്പം കേരളത്തിലേക്ക് മടങ്ങിയിരുന്നു. 2014ലെ യമന്‍ ആഭ്യന്തരയുദ്ധത്തിന് ശേഷം ഭര്‍ത്താവും മകളും കേരളത്തിലേക്ക് മടങ്ങി, എന്നാല്‍ നിമിഷ യമനില്‍ തുടര്‍ന്നു. പിന്നീട് തലാല്‍ അബ്ദോ മഹ്ദിയുമായി ചേര്‍ന്ന് നഴ്‌സിംഗ് ഹോം ആരംഭിച്ചു. താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്നും, പാസ്‌പോര്‍ട്ട് കൈക്കലാക്കപ്പെട്ടുവെന്നും, സാമ്പത്തിക നിയന്ത്രണം നേരിട്ടുവെന്നും ആരോപിച്ച്, സ്വയം പ്രതിരോധത്തിനായാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് വീണ്ടെടുക്കാന്‍ ശ്രമിക്കവെ മയക്കുമരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്നും അവര്‍ അവകാശപ്പെട്ടു.

Tags