എ ഐ ക്യാമറയില്‍ നിന്ന് ഉന്നതരെ ഒഴിവാക്കുന്നത് വിവേചനപരം ; മനുഷ്യാവകാശ കമ്മീഷന് പരാതി
May 5, 2023, 07:33 IST

എ ഐ ക്യാമറയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരെ ഒഴിവാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി . മലപ്പുറം സ്വദേശി മുര്‍ഷിദ് എംടിയാണ് പരാതി നല്‍കിയത്.
നിയമത്തിന് മുന്നില്‍ പൗരന്മാര്‍ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും നല്‍കുമ്പോള്‍ കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. മന്ത്രിമാരുടെ വാഹനവും പൈലറ്റ് വാഹനവും ഇടിച്ച് അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പരാതിയില്‍ പറയുന്നു.