യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസെടുത്ത് എക്‌സൈസ്

mukesh
mukesh

യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസെടുത്ത് എക്‌സൈസ്. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് നടപടി.

അബ്ദാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
ബാര്‍ ലൈസന്‍സ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്‌സൈസ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായര്‍. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നല്‍കി അഭിനയിച്ചുവെന്നാണ് കേസ്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തില്‍ മദ്യം കാണിച്ചിരുന്നു.

Tags

News Hub