യുഡിഎഫ് സർക്കാർ കൊണ്ടുവരിക സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ചുള്ള മദ്യനയമെന്ന് എക്സൈസ് മന്ത്രി എം ലിജു

Excise Minister M Liju says the UDF government will bring a liquor policy that takes into account the state's situation.

 തിരുവനന്തപുരം : എക്‌സൈസ് വകുപ്പ് മദ്യ വ്യാപനത്തിന് അനുകൂലമല്ലെന്ന് മന്ത്രി എം ലിജു. സംസ്ഥാനത്ത് പുതിയ മദ്യനയം വരേണ്ടതുണ്ട്. ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയം. മദ്യനയത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ സഭാ സമ്മേളനത്തിന് ശേഷം എക്‌സൈസ് വകുപ്പ് ആരംഭിക്കും. എല്ലാ മേഖലയില്‍പ്പെട്ട ആളുകളുമായി ചര്‍ച്ചചെയ്യും. ശേഷം മദ്യനയം രൂപീകരിക്കും. പ്രോഗ്രസീവായ ഒരു നയം ആയിരിക്കും വരിക. അതിനുശേഷം മാത്രമേ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. യുഡിഎഫിന്റെ നിലപാടും അതുതന്നെയാണെന്നും മന്ത്രി പറഞ്ഞു

വീര്യം കുറഞ്ഞ മദ്യം എന്ന സങ്കല്പം കൊണ്ടുവന്നത് എൽഡിഎഫ് ആണ്,ബജറ്റിലെ നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ധനകാര്യവകുപ്പിന്റെ ഉത്തരവാദിത്വമാണ്,നികുതി നിർദേശങ്ങൾ മറ്റു വകുപ്പുകളെ അറിയിക്കേണ്ട കാര്യമില്ല, വീര്യം കുറഞ്ഞ മദ്യം വിൽപ്പന നടത്തണോ വേണ്ടയോ എന്ന് നയപരമായി തീരുമാനമെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് നിർണായക റോൾ ഉണ്ട്,

ഒരു ബ്രാൻഡ് രജിസ്റ്റർ ചെയ്യാനുള്ള അതോറിറ്റി എക്സൈസ് കമ്മീഷണർ ആണ്, ബ്രാൻഡ് രജിസ്റ്റർ ചെയ്ത് പെർമിറ്റ് കൊടുത്തെങ്കിൽ മാത്രമേ മദ്യ വില്പന നടത്താനാകൂ,എക്സൈസ് മന്ത്രി എന്ന നിലയിൽ തൻ്റെ റോൾ വരുന്നത് അപ്പോൾ മാത്രമാത്രമാണ്,ആർമി കാന്റീനുകളില്‍ ബക്കാഡി വില്പനയ്ക്ക് അനുമതി നൽകിയത് എൽഡിഎഫ് സർക്കാർ ആണ്, വീര്യം കുറഞ്ഞ മദ്യത്തിന് ടെസ്റ്റ് ഡോസ്  ഇട്ടത് ആർമി കാന്റീനുകളിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു.

Tags