'ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടല്‍': നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതിയുടെ മൊഴി
യൂട്യൂബറായ ഭാര്യ പലര്‍ക്കും മെസ്സേജുകള്‍ അയക്കുന്നുണ്ടെന്ന് താന്‍ സംശയിച്ചിരുന്നു എന്നാണ് പ്രതിയുടെ മൊഴി
നെയ്യാറ്റിന്‍കര വ്‌ലാത്താങ്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൊഴി നല്‍കി പ്രതി. ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണെന്ന് വിഷ്ണുനാഥ് മൊഴി നല്‍കി.
യൂട്യൂബറായ ഭാര്യ പലര്‍ക്കും മെസ്സേജുകള്‍ അയക്കുന്നുണ്ടെന്ന് താന്‍ സംശയിച്ചിരുന്നു എന്നാണ് പ്രതിയുടെ മൊഴി. ഇവര്‍ക്കിടയില്‍ ചാറ്റുകളെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രതി പറഞ്ഞു.
കൊലപാതക ദിവസം രാവിലെയും തര്‍ക്കമുണ്ടായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് സംശയമുണ്ടായിരുന്നെന്നും പ്രതി പറഞ്ഞു.
കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രതിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. പ്രതി വിഷ്ണുനാഥിനെ പാറശ്ശാല പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
.jpg)

